തിരുവല്ല: പി.കെ.സി.എസ്. കനിവ് പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ "കനിവ് കാരുണ്യത്തിന്റെ കരസ്പർശം" എന്ന സന്ദേശം ഉയർത്തി 27ന് കലാസന്ധ്യ സംഘടിപ്പിക്കുന്നു. കിടപ്പുരോഗികൾക്കും അശരണർക്കും സ്വാന്തനമേകാനുള്ള ധനശേഖരണാർത്ഥം തിരുവല്ല പബ്ലിക് സ്റ്റേഡിയത്തിൽ 27ന് വൈകിട്ട് 6.30നാണ് കനിവ് കലാസന്ധ്യ മെഗാസംഗീത പരിപാടി. സ്പീക്കർ എ.എൻ.ഷംസീർ, മന്ത്രി വീണാജോർജ്ജ്, ആന്റോ ആന്റണി എം.പി, മുൻമന്ത്രിമാരായ കെ.കെ.ഷൈലജ, സജി ചെറിയാൻ, ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ, എം.എൽ.എമാരായ മാത്യു ടി.തോമസ്, പ്രമോദ് നാരായണൻ, ജനീഷ് കുമാർ, ജില്ലാകളക്ടർ ഡോ.ദിവ്യ എസ്.അയ്യർ, സൊസൈറ്റി ജില്ലാ രക്ഷാധികാരി കെ.പി.ഉദയഭാനു, മുൻ എം.എൽ.എ.രാജു ഏബ്രഹാം, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഓമല്ലൂർ ശങ്കരൻ, പി.ആർ.പി.സി.ചെയർമാൻ പി.ബി.ഹർഷകുമാർ, സെക്രട്ടറി എസ്.ഷാജഹാൻ, ജില്ലാപഞ്ചായത്തംഗം മായ അനിൽകുമാർ, നഗരസഭാദ്ധ്യക്ഷ ശാന്തമ്മ വർഗീസ് എന്നിവർ പ്രസംഗിക്കും. കലാകാരന്മാരായ സ്റ്റീഫൻ ദേവസി, സിത്താര കൃഷ്ണകുമാർ, ഹരിശങ്കർ എന്നിവർ നയിക്കുന്ന കലാസന്ധ്യയുടെ പാസ് സൊസൈറ്റി ഓഫീസ്, കെ.എസ്.ആർ.ടി.സി. ഉൾപ്പടെ തിരുവല്ലയിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിലൂടെ ലഭിക്കും.ഫോൺ: 8078302952. തിരുവല്ല താലൂക്കിലെ അഞ്ച് പഞ്ചായത്തുകളിലും നഗരസഭയിലുമായി 892 കിടപ്പുരോഗികളെയാണ് സൊസൈറ്റിയുടെ നേതൃത്വത്തിൽ പരിചരിക്കുന്നത്. 12 സോണൽ കമ്മിറ്റികളും 109 വാർഡ് കമ്മിറ്റികളും സംഘാടകസമിതി രൂപീകരിച്ച് പ്രവർത്തിക്കുന്നതായും സൊസൈറ്റി പ്രസിഡന്റ് അഡ്വ.ഫ്രാൻസിസ് വി.ആന്റണി, സെക്രട്ടറി അഡ്വ.ആർ.മനു, ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ.പ്രമോദ് ഇളമൺ, വി.ആർ പ്രകാശ്, കെ.കെ.മനോഹരൻ, മീഡിയ കമ്മിറ്റി കൺവീനർ ടി.എ.റെജികുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.