അടൂർ : രജിസ്ട്രേഷൻ വകുപ്പിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന ടെമ്പലേറ്റ് സംവിധാനം അവസാനിപ്പിക്കുക, ആധാരമെഴുതി ഉപജീവനം നടത്തുന്നവരുടെ തൊഴിൽ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഒാൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്ക്രൈബേഴ്സിന്റെ നേതൃത്വത്തിൽ ഇന്ന് തിരുവനന്തപുരം സെക്രട്ടേറിയറ്റ് പടിക്കലേക്ക് തൊഴിൽ സംരക്ഷണ റാലി നടക്കുന്നതിനാൽ അധാരമെഴുത്ത് അസോസിയേഷൻ അടൂർ യൂണിറ്റിലെ മുഴുവൻ ആധാരമെഴുത്ത് സ്ഥാപനങ്ങൾക്കും ഇന്ന് അവധിയായിരിക്കുമെന്ന് യൂണിറ്റ് പ്രസിഡന്റ് ഒ. വർഗീസ്, സെക്രട്ടറി ബി. സന്തോഷ് എന്നിവർ അറിയിച്ചു.