International Civil Aviation Day
അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ദിനം
എല്ലാ വർഷവും ഡിസംബർ 7ന് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ദിനം ആഘോഷിക്കുന്നു. 1994ൽ ഈ ദിനം ആദ്യമായി ആചരിച്ചെങ്കിലും 1996ൽ യു.എൻ. ഒയുടെ പൊതുസഭയാണ് അന്താരാഷ്്ട്ര സിവിൽ ഏവിയേഷൻ ദിനമായി ഡിസംബർ 7നെ അംഗീകരിച്ചത്.

Armed Forces Flag Day
സായുധ സേനയുടെ പതാകദിനം
1949 മുതൽ രാജ്യത്തിന്റെ അഭിമാനം കാത്തുസൂക്ഷിക്കുന്ന സായുധസേനയെ ആദരിക്കുന്നതിനായി ഡിസംബർ 7 സായുധസേനാപതാക ദിനമായി ആചരിക്കുന്നു.

പേൾ ഹാർബറിലെ ആക്രമണം
Pearl Harbour Remembrance Day
1941 ഡിസംബർ 7ന് ഹോനോലുലുവിലെ പേൾ ഹാർബറിലെ നാവികത്താവളത്തിനെതിരെ ജാപ്പനീസ് സൈന്യം നടത്തിയ സൈനിക ആക്രമണമാണ് പേൾ ഹാർബറിലെ ആക്രമണം.