 
റാന്നി : എസ്.എൻ.ഡി.പി യോഗം 262 -ാം നമ്പർ അത്തിക്കയം വനിതാസംഘത്തിന്റെ 18-ാമത് വാർഷിക പൊതുയോഗം നടന്നു. ശാഖായോഗം പ്രസിഡന്റ് സി.ജി.വിജയകുമാർ അദ്ധ്യക്ഷത വഹിച്ചു. 70 വയസ് പിന്നിട്ട 14 വനിതാസംഘം പ്രവർത്തകരെയും മുൻ പ്രവർത്തകരെയും ശാഖാ പ്രസിഡന്റ് സി.ജി.വിജയകുമാർ, സെക്രട്ടറി അജിത ബിജു,വൈസ് പ്രസിഡന്റ് സി.ജി.സോമൻ,വനിതാസംഘം പ്രസിഡന്റ് പി.കെ.പൊന്നമ്മ,വൈസ് പ്രസിഡന്റ് പുഷ്പവല്ലി സുധാകരൻഎന്നിവർ ചേർന്ന് ആദരിച്ചു. വനിതാസംഘം യൂണിറ്റ് ഭാരവാഹികളായി പ്രസിഡന്റ് പി.കെ.പൊന്നമ്മ, വൈസ് പ്രസിഡന്റ് ഗീത സത്യപാലൻ,സെക്രട്ടറി അമ്പിളി പ്രകാശ്,ജോയിന്റ് സെക്രട്ടറി സിജി സലിംകുമാർ, ഖജാൻജി ബോബി സദൻ എന്നിവരെ തിരഞ്ഞെടുത്തു.