 
പന്തളം: ജനമൈത്രി പൊലീസും പന്തളം ചിത്രാ ആശുപത്രിയും ചേർന്ന് അന്യ സംസ്ഥാന തൊഴിലാളികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പും ലഹരി വിരുദ്ധ ബോധവത്കരണവും പഠനോപകരണ വിതരണവും നടത്തി. ജില്ലാ പൊലീസ് മേധാവി സ്വപ്‌നിൽ മധുകർ മഹാജൻ ഉദ്ഘാടനം ചെയ്തു. അടൂർ ഡിവൈ.എസ്.പി. ആർ.ബിനു അദ്ധ്യക്ഷത വഹിച്ചു. അഡീഷണൽ എസ്.പി. ആർ.പ്രദീപ് കുമാർ, ക്രൈംബ്രാഞ്ച് ഡി വൈ.എസ്.പി. ആർ.ജയരാജ്, ഡോ. സഹദേവൻ, എക്‌സൈസ് പ്രിവന്റീവ് ഓഫീസർ വി.ഹരീഷ് കുമാർ, പൊലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് ബി.ശ്രീജിത്ത്, സെക്രട്ടറി കെ.ബി.അജി, പൊലീസ് അസോസിയേഷൻ സംസ്ഥാന നിർവാഹകസമിതിയംഗം ടി.എൻ.അനീഷ്, പന്തളം എസ്.എച്ച്.ഒ. എസ്.ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു.