07-kadakkad-auditorium
കടയ്ക്കാട് ഭദ്രകാളീ ക്ഷേത്രത്തിൽ പുതിയതായി പണികഴിപ്പിച്ച ഓഡിറ്റോറിയത്തിന്റെ സമർപ്പണം മഠത്തിൽ നന്ദനത്തിൽ വേണുഗോപാലൻ നായർ നിർവഹിക്കുന്നു

പന്തളം: കടയ്ക്കാട് ഭദ്രകാളീ ക്ഷേത്രത്തിൽ പുതിയതായി പണികഴിപ്പിച്ച ഓഡിറ്റോറിയത്തിന്റെ സമർപ്പണം ചാർട്ടേഡ് അക്കൗണ്ടന്റ് മഠത്തിൽ നന്ദനത്തിൽ വേണുഗോപാലൻ നായർ നിർവഹിച്ചു. ഹിന്ദു ഐക്യവേദി സംസ്ഥാന വർക്കിങ് പ്രസിഡന്റ് വത്സൻ തില്ലങ്കേരി മുഖ്യ പ്രഭാഷണം നടത്തി. നിർദ്ധനർക്കുള്ള ധന സമാഹരണാർത്ഥം ക്ഷേത്രത്തിൽ സ്ഥാപിക്കുന്ന വഞ്ചിയുടെ സമർപ്പണവും നിർവഹിച്ചു.
ശ്രീഭദ്രാ ഹിന്ദുസേവാ സമിതി പ്രസിഡന്റ് അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗക്ഷേമ സഭ സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസ ഭട്ടതിരി, ഭരണസമിതി സെക്രട്ടറി ഗോപാലകൃഷ്ണപിള്ള, മേൽശാന്തി ഹരികുമാർ നമ്പൂതിരി, കെ.ശശി, എം.ജി.ബിജുകുമാർ, ശിവകാന്ത്, മധുസൂദനൻ പിള്ള, കെ.പി.ഹരികുമാർ, രാമചന്ദ്രൻ എന്നിവർ പ്രസംഗിച്ചു. മുൻ മേൽശാന്തി ളാക ഇല്ലത്ത് വാസുദേവൻ നമ്പൂതിരിയെയും ഓഡിറ്റോറിയ നിർമ്മാണം നടത്തിയവരെയും ആദരിച്ചു. ആദ്ധ്യാത്മിക സമ്മേളനം പന്തളം കൊട്ടാരം നിർവാഹകസംഘം സെക്രട്ടറി പി.എൻ.നാരായണ വർമ്മ ഉദ്ഘാടനം ചെയ്തു. ജി.അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു. ഒ.എസ്.സതീഷ് മുഖ്യ പ്രഭാഷണം നടത്തി. രാമചന്ദ്രൻ നായർ, പുത്തേത്ത് ഹരികുമാർ എന്നിവർ പ്രസംഗിച്ചു.