 
പന്തളം : പന്തളം തട്ടാരാമ്പലം റോഡ് പുനരുദ്ധാരണത്തിന്റെ ഭാഗമായുള്ള ഓട നിർമ്മാണവും റോഡ് ടാറിംഗും മുട്ടാർ മുതൽ മുടിയൂർക്കോണം വരെയുള്ള ഭാഗത്ത് അടിയന്തരമായി പൂർത്തിക്കണമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി മുടിയൂർക്കോണം യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു .ഈ ഭാഗത്തെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് കാലതാമസം ഉണ്ടാകുന്നത് വ്യാപാരികളെ സാരമായി ബാധിക്കുന്നു. സമിതി യൂണിറ്റ് സമ്മേളനം സമിതി സംസ്ഥാന കമ്മിറ്റി അംഗം റജീന സലീം ഉദ്ഘാടനം ചെയ്തു. േയൂണിറ്റ് വൈസ് പ്രസിഡന്റ് എം.ടി.കമറുദ്ദീൻ അദ്ധ്യക്ഷനായിരുന്നു. സമിതി പന്തളം ഏരിയ കമ്മിറ്റി സെക്രട്ടറി വി.ലവീഷ് സംഘടന റിപ്പോർട്ടും മുടിയൂർക്കോണം യൂണിറ്റ് സെക്രട്ടറി പി.കെ.പ്രഭാകരൻ പ്രവർത്തന റിപ്പോർട്ടും അവതരിപ്പിച്ചു. കെ.എച്ച് .ഷിജു ,കെ.എം രതീഷ്,എ.ധനപാലൻ,പ്രിൻസ് ഏബ്രഹാം എന്നിവർ സംസാരിച്ചു .യൂണിറ്റ് ഭാരവാഹികളായി കെ.എം.രതീഷ് (പ്രസിഡന്റ് )എം.ടി.കമറുദ്ദീൻ,പുരുഷോത്തമൻ(വൈസ് പ്രസിഡന്റുന്മാർ)പി.കെ.പ്രഭാകരൻ(സെക്രട്ടറി ) എ.ധനപാലൻ,പ്രിൻസ് ഏബ്രഹാം(ജോയിന്റ് സെക്രട്ടറിമാർ) കെ.എച്ച് .ഷിജു (ട്രഷറർ ) എന്നിവരെ തിരഞ്ഞെടുത്തു.