പന്തളം: മങ്ങാരം ഗവ: യു.പി.സ്‌കൂളിൽ ലോക മണ്ണ് ദിനാചരണം നടത്തി. വിവിധ തരം മണ്ണിന്റെ പ്രദർശനം നടത്തി . പന്തളം നഗരസഭ കൗൺസിലർ സുനിതാ വേണു ഉദ്ഘാടനം ചെയ്തു . പി.ടി.എ.പ്രസിഡന്റ് കെ.എച്ച് ഷിജു അദ്ധ്യക്ഷനായിരുന്നു . പ്രഥമാദ്ധ്യാപിക ജിജി റാണി ,വിഭു നാരായണൻ എന്നിവർ സംസാരിച്ചു . വിദ്യാർത്ഥികളായ കെ.ഷിഹാദ് ഷിജു ,ഷെയിൻ ഫിലിപ്പ് ഷാലു എന്നീവരുടെ നേതൃത്വത്തിൽ മണ്ണുമായി ബന്ധപ്പെട്ട് പരീക്ഷണ പ്രവർത്തനങ്ങൾ നടത്തി.