 
അടൂർ:വടശേരിക്കര കുമ്പളത്താമൺ വലിയതറ വീട്ടിൽ ദിവാകരനെയും (84) ഭാര്യ ഭാനുമതിയെയും (82) അടൂർ കസ്തൂർബ ഗാന്ധിഭവൻ ഭാരവാഹികൾ ഏറ്റെടുത്തു. ഇവരുടെ മക്കൾ മരിച്ചുപോയതോടെ സംരക്ഷിക്കാൻ ആരുമില്ലായിരുന്നു. ഏറ്റെടുക്കൽ ചടങ്ങിൽ റാന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എസ്.ഗോപി, പന്തളം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ അനിൽ, വടശേരിക്കര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഒ.എം യശോധരൻ, അംഗങ്ങളായ രാധാസുന്ദർ സിംഗ്, രാജീവ് കെ.കെ, മലയാലപ്പുഴ ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർമാരായ ജിത്തു പ്രകാശ്, അരുൺരാജ്, ടി.എസ്.സുരേഷ്, സ്വപ്ന സി.എം. , രമണി, ആർ.സോമനാഥൻ, സുധ അനിൽകുമാർ, ശോഭന.എൻ.എസ്, രാജീവ്,ജോമോൻ, കുടശനാട് മുരളി, എസ്.മീരാസാഹിബ്, അഷറഫ് ഹാജി അലങ്കാർ, കെ.ഹരിപ്രസാദ്,സുധീർ വഴിമുക്ക്, മാനേജർ ജയശ്രീ എന്നിവർ പങ്കെടുത്തു.