പത്തനംതിട്ട : കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ വാർഷിക സമ്മേളനം പി.മോഹൻരാജ് ഉദ്ഘാടനംചെയ്തു. ഡി.സി.സി വൈസ് പ്രസിഡന്റ് എ. സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി.
സംസ്ഥാന പ്രസിഡന്റ് പി.ഐ. ജേക്കബ്സൺ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ബിനു ജോർജ് അദ്ധ്യക്ഷത വഹിച്ചു. കെ.ആർ മനോജ് കുമാർ, സുനിൽകുമാർ, ജാസിംകുട്ടി, അംബിക വേണു, സിന്ധു അനിൽ, സി.കെ അർജുനൻ, മേഴ്സി വർഗീസ്, ആൻസി തോമസ്, എം.സി ഷെരീഫ്, ആനി സജി, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി.ജെ അനിൽ കുമാർ എന്നിവർ സംസാരിച്ചു.
ജില്ലാ ഭാരവാഹികളായി എസ്. അഹമ്മദ് ഹുസൈൻ (പ്രസിഡന്റ്), പുഷ്പകുമാർ , ഒ.ജി ശ്രീജി(വൈസ് പ്രസിഡന്റ്), എസ്. സുനിൽ കുമാർ (സെക്രട്ടറി), ഉദയകുമാർ (ജോയിന്റ് സെക്രട്ടറി), പി.എസ് വിനോദ് ( ട്രഷറർ),
ഗംഗദേവിപിള്ള (വനിത കമ്മിറ്റി ചെയർപേഴ്‌സൺ) , വിശാലാക്ഷി (വനിത കൺവീനർ) എന്നിവരെ തിരഞ്ഞെടുത്തു.