meeting

പത്തനംതിട്ട : നന്മയുടെ മാനവികത സംരക്ഷണ സദസ് നഗരസഭാ ചെയർമാൻ സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അടൂർ രാജേന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. ജില്ലാസമ്മേളനം സർഗ വനിതാ സംസ്ഥാന സെക്രട്ടറി ജാനമ്മ കുഞ്ഞുണ്ണി ഉദ്ഘാടനം ചെയ്തു. അംബികാ രാജൻ അദ്ധ്യക്ഷതവഹിച്ചു.

ബാലയരങ്ങ് അംഗങ്ങൾക്കുള്ള സമ്മാനങ്ങൾ നഗരസഭ പ്രതിപക്ഷ നേതാവ് ജാസിംകുട്ടി വിതരണം ചെയ്തു. നന്മ ജില്ലാ സെക്രട്ടറി വിനോദ് മുളമ്പുഴ , ജില്ലാ ട്രഷറർ കരുണാകരൻ പരുത്യാനിയ്ക്കൽ, ജില്ലാ കമ്മിറ്റിയംഗങ്ങളായ ജോൺസൺ, വിജയൻ തിരുവല്ല, ജയൻ തനിമ, രാജു ഫിലിപ്പ്, സുരേന്ദ്രൻ വകയാർ, റജി മല്ലപ്പള്ളി, ബുദ്ധ ആർ.വിജയൻ എന്നിവർ സംസാരിച്ചു.