പ്രമാടം : ഗ്രാമ പഞ്ചായത്ത് അസിസ്റ്റന്റ് എൻജിനീയർ എൽ.എസ്.ജി.ഡി യുടെ കാര്യാലയത്തിലേക്ക് ഒരു ക്ലർക്കിനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. പ്ലസ്ടു പാസായവരും കമ്പ്യൂട്ടർ പരിജ്ഞാനം ( മലയാളം വേർഡ് പ്രോസസിംഗ് അറിയാവുന്നവർക്ക് മുൻഗണന ) ഉള്ളവരുമായിരിക്കണം അപേക്ഷകർ. താൽപര്യമുള്ളവർ 12 ന് രാവിലെ 11 ന് വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം പ്രമാടം ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ഹാജരാകണം. പ്രമാടം ഗ്രാമപഞ്ചായത്തിലെ സ്ഥിരതാമസക്കാർക്ക് മുൻഗണന. ഫോൺ:0468 2242215, 2240175.