കൊടുമൺ: ജില്ലയെ സമ്പൂർണ്ണ പാലിയേറ്റീവ് കെയർ ജില്ലയായി പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി ജനനി പാലിയേറ്റീവിന്റെ നേതൃത്വത്തിൽ 10 മുതൽ 18 വരെയുള്ള വാർഡുകളിലെ വാളണ്ടിയർമാർക്ക് 13ന് ഉച്ചയ്ക്ക് മൂന്നിന് കൊടുമൺ പഞ്ചായത്ത് ഒാഡിറ്റോറിയത്തിൽ പരിശീലനം നൽകും. ജില്ലാ രക്ഷാധികാരി കെ.പി ഉദയഭാനു ഉദ്ഘാടനം ചെയ്യും. ഡോ. എ. വിപിൻ ക്ളാസെടുക്കും.