പത്തനംതിട്ട : കുമ്പഴ മലയാലപ്പുഴ റോഡിൽ പുനരുദ്ധാരണ പ്രവർത്തികൾ നടക്കുന്നതിനാൽ ഈ റോഡിലെ വാഹന ഗതാഗതം നാളെ മുതൽ ഒരാഴ്ചത്തേക്ക് ഭാഗികമായി നിയന്ത്രിച്ചു. പത്തനംതിട്ടയിൽ നിന്നും വരുന്ന വാഹനങ്ങൾ കുമ്പഴ- കളീയ്ക്കപ്പടി പ്ലാവേലി വഴിയും മലയാലപ്പുഴയിൽ നിന്ന് പത്തനംതിട്ടയിലേക്ക് വരുന്ന വാഹനങ്ങൾ മണ്ണാറക്കുളഞ്ഞി മാർക്കറ്റ് ജംഗ്ഷൻ മൈലപ്ര വഴിയും തിരിഞ്ഞു പോകണം.