പത്തനംതിട്ട: കേരള ശാന്തി സമിതിയുടെ നേതൃത്വത്തിൽ നടന്ന ജസ്റ്റിസ് വി.ആർ കൃഷ്ണയ്യരുടെ എട്ടാം ചരമവാർഷിക ആചരണവും ലഹരി വിരുദ്ധ സെമിനാറും കേരള ഹൈക്കോടതി മുൻ ജഡ്ജിയും കേരള ശാന്തി സമിതി സംസ്ഥാന പ്രസിഡന്റുമായ ജസ്റ്റിസ് പി.കെ ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് റഷീദ് ആനപ്പാറ അദ്ധ്യക്ഷത വഹിച്ചു. കേരള ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റിസ് എം.ആർ ഹരിഹരൻ നായർ മുഖ്യപ്രഭാഷണം നടത്തി. ജസ്റ്റിസ് പി.എൻ വിജയകുമാർ, രജനി പ്രദീപ്, പി. കെ. ജേക്കബ്, കെ .എം. നാസർ ജോസ് ദേവസി, ടി. എസ് തിലകൻ രാജു ആന്റണി, രവീന്ദ്രൻ വൈപ്പിൻ, വി. വി. എ ഷുക്കൂർ, ജോർജ് വർഗീസ് തെങ്ങുംതറയിൽ, ശശികുമാർ തുരുത്തിയിൽ, ഷീജ നിഷാദ്, സുനിൽ തോമസ്, ഷൈജു വെട്ടിപ്പുറം, അനുപമ സതീഷ്, ശശികുമാർ തുരുത്തിയിൽ, ഹംസ റഹ്മാൻ എന്നിവർ പ്രസംഗിച്ചു