തിരുവല്ല; പശ്ചിമബംഗാൾ ഗവർണർ ഡോ.സി.വി. ആനന്ദബോസ് കുടുംബസമേതം ഇന്നലെ ചക്കുളത്തുകാവ് ഭഗവതി ക്ഷേത്രത്തിലെത്തി. ക്ഷേത്രം പ്രസിഡന്റും മുഖ്യകാരിദർശിയുമായ രാധാകൃഷ്ണൻ നമ്പൂതിരി പൊന്നാട ചാർത്തിയും മുഖ്യകാര്യദർശി ഉണ്ണികൃഷ്ണൻ നമ്പൂതിരി പൂർണ്ണകുംഭം നൽകിയും കാര്യദർശി രഞ്ജിത്ത് ബി.നമ്പൂതിരി പൂമാലയിട്ടും അദ്ദേഹത്തെ സ്വീകരിച്ചു. ക്ഷേത്രം അഡ്മിനിസ്ട്രേറ്റർ അഡ്വ.കെ.കെ.ഗോപാലകൃഷ്ണൻ നായർ,ജയസൂര്യ നമ്പൂതിരി, ഹരിക്കുട്ടൻ നമ്പൂതിരി, രമേശ് ഇളമൺ നമ്പൂതിരി, അജിത്ത് പിഷാരത്ത് പ്രസന്നകുമാർ, ബിജു തലവടി എന്നിവർ സന്നിഹിതരായിരുന്നു. ജീവിതത്തിൽ തനിക്ക് കിട്ടിയ സ്ഥാനമാനങ്ങളെല്ലാം ചക്കുളത്തമ്മ തന്റെ കൈപിടിച്ച് നടത്തിയതു കൊണ്ടാണെന്ന് ഡോ.സി.വി. ആനന്ദബോസ് പറഞ്ഞു. ഇന്ന് വൈകിട്ട് കാർത്തിക സ്തംഭത്തിന് ഡോ.സി.വി.ആനന്ദബോസ് അഗ്നിപകരും.