
പത്തനംതിട്ട : സാധുജന വിമോചന സംയുക്തവേദിയുടെ നേതൃത്വത്തിൽ ഡോ.ബി.ആർ.അംബേദ്ക്കറുടെ 66-ാം ചരമവാർഷികവും നെൽസൻമണ്ടേലയുടെ 9-ാം ചരമവാർഷികവും ആചരിച്ചു. പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ലാ സെക്രട്ടറി റെജി മലയാലപ്പുഴ ഉദ്ഘാടനം ചെയ്തു. സാധുജന വിമോചന സംയുക്ത വേദി സംസ്ഥാന പ്രസിഡന്റ് കെ.എസ്. ഗോപി അദ്ധ്യക്ഷത വഹിച്ചു. അഡ്വ.ടി.എച്ച്.സിറാജുദ്ദിൻ അനുസ്മരണ പ്രഭാഷണം നടത്തി. സവിത.കെ, മിഥുൻ.എം, കൃഷണൻകുട്ടി അട്ടച്ചാക്കൽ , കെ.കെ.അച്യുതൻ മാണിക്കുളം, അജികുമാർ കറ്റാനം, ഡി.രാജേന്ദ്രൻ, പുഷ്പ് ചന്ദ്രൻ, വി.എൻ. നാണു, ആർ.രാജേന്ദ്രൻ, കെ.തമ്പി, എ.ആർ.ചന്ദ്രൻ, കെ.ബേബി സിന്ധു ഭവൻ, പി.കെ.ബാബു , കെ.ബേബി ചെരുപ്പിട്ടകാവ് എന്നിവർ സംസാരിച്ചു.