anusmaranam-
മലയാലപ്പുഴ സൗദാമിനിയമ്മ അനുസ്മരണം മുൻ എം എൽ എ രാജു എബ്രഹാം ഉത്‌ഘാടനം ചെയ്യുന്നു

കോന്നി: സംഗീതജ്ഞയും കാഥികയും ആയിരുന്ന മലയാലപുഴ സൗദാമിനിയമ്മയുടെ ഒന്നാമത് അനുസ്മരണം നടന്നു. ചൊവ്വാഴ്ച്ച രാവിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തി വൈകിട്ട് പഞ്ചായത്ത് കമ്യൂണിറ്റി ഹാളിൽ കുട്ടികളുടെ കഥാപ്രസംഗം നടന്നു. തുടർന്ന് നടന്ന അനുസ്മരണ സമ്മേളനം മുൻ എം.എൽ.എ രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്തു. എ.ഗോകുലേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. മുഖ്യ പ്രഭാഷണം നടത്തി. റവ.മാത്യൂസ് വാഴക്കുന്നം, ജില്ലാ പഞ്ചായത്തംഗം ജിജോ മോഡി, വൈസ് പ്രസിഡന്റ് കെ.ഷാജി, പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷൻ എസ്.ബിജു, സി.ഡി.എസ് ചെയർപേഴ്സൺ എ.ജലജകുമാരി, പഞ്ചായത്തംഗം സുമരാജശേഖരൻ, വി.മുരളീധരൻ, ടി.കെ രാജേന്ദ്രൻ, കെ.ആർ ഗീതമ്മ എന്നിവർ സംസാരിച്ചു.