centre
ചക്കുളത്തമ്മ സേവാസമിതിയുടെ നേതൃത്വത്തിലുള്ള ഭക്തജന സേവാകേന്ദ്രത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ശാന്തമ്മ വർഗീസ് നിർവഹിക്കുന്നു

തിരുവല്ല: ചക്കുളത്തുകാവ് പൊങ്കാലയോടനുബന്ധിച്ച് വരുന്ന ഭക്തജനങ്ങൾക്ക് എല്ലാവിധ സേവനങ്ങളും നൽകാനായി തിരുവല്ല നഗരത്തിൽ പ്രവർത്തിക്കുന്ന ഭക്തജന സേവാ കേന്ദ്രത്തിന്റെ ഉദ്ഘാടനം നഗരസഭ ചെയർപേഴ്സൺ ശാന്തമ്മ വർഗീസ് നിർവഹിച്ചു. ചക്കുളത്തമ്മ സേവാസമിതി ചെയർമാൻ ഹരി പി.നായർ അദ്ധ്യക്ഷത വഹിച്ചു. കെ.ആർ.പ്രതാപചന്ദ്രവർമ്മ, ആർ.ജയകുമാർ, വിജയകുമാർ, വി.ആർ.രാജേഷ്, ഷാജി തിരുവല്ല, ഷീല വർഗീസ്, പ്രദീപ് മാമൻ മാത്യു, രാജേഷ് മലയിൽ, രതീഷ് പാലിയിൽ, രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.