കോന്നി: കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിൽ ഭീതിവിതയ്ക്കുന്ന പുലിയെ പിടികൂടാൻ കൂട് സ്ഥാപിക്കുന്നത് സംബന്ധിച്ച് ചീഫ് വൈൽഡ് ലൈഫ് വാർഡന് വനം വകുപ്പ് അധികൃതർ റിപ്പോർട്ട് നൽകി.നാഷണൽ ടൈഗർ കോൺസർവേഷൻ കമ്മിറ്റി രൂപീകരിച്ച് യോഗം ചേർന്നതിന് ശേഷമാണ് റിപ്പോർട്ട് നൽകിയത് ദേശീയ കടുവ സംരക്ഷണ അതോറിറ്റിയുടെ നിയമം അനുസരിച്ച് മാത്രമേ കടുവ,പുലി തുടങ്ങിയ മാർജാര വർഗത്തിൽപ്പെട്ട ജീവികളെ കൂട് സ്ഥാപിച്ച് പിടികൂടാൻ കഴിയൂ . ചീഫ് വൈൽഡ് ലൈഫ് വാർഡനാണ് അനുമതി നൽകേണ്ടത്. .കലഞ്ഞൂർ ഗ്രാമ പഞ്ചായത്തിലെ കല്ലുവിള,കാരക്കകുഴി,ഇഞ്ചപ്പാറ,കുടപ്പാറ തുടങ്ങിയ സ്ഥലങ്ങളിൽ പുലിയുടെ സാന്നിദ്ധ്യം സ്ഥിരീകരിച്ചതോടെ കാരക്കകുഴി, പാക്കണ്ടം തുടങ്ങിയ പ്രദേശങ്ങളിൽ വനം വകുപ്പ് അഞ്ച് കാമറകൾ സ്ഥാപിച്ചിരുന്നു.എന്നാൽ ഇവയിൽ പുലിയുടെ ദൃശ്യങ്ങൾ ലഭിച്ചില്ല. കല്ലുവിളയിൽ പുലി നടന്നുപോകുന്ന സി സി റ്റി വി ദൃശ്യങ്ങൾ ലഭിച്ചിരുന്നു.പാടം ഫോറസ്റ്റ് സ്റ്റേഷന്റെ പരിധിയിൽ വരുന്നതാണ് പുലിയെ കണ്ട പ്രദേശം .കലഞ്ഞൂർ കുടപ്പാറയിലാണ് ആദ്യം പുലിയിറങ്ങി ആടിനെ പിടിക്കുന്നത്. പിന്നീട് ഇഞ്ചപ്പാറയിലും ആടിനെ കൊന്നു .കുടപ്പാറയിൽ ഇറങ്ങി ആടിനെ പിടികൂടിയ പുലിയെ ടാപ്പിംഗ് തൊഴിലാളികൾ കാണുകയും ചെയ്തു. ..