1
ജോർജ്

കടമ്പനാട്: കെ.എസ്.ആർ.ടി.സി ബസിന്റെ പിൻചക്രം തലയിൽ കൂടി കയറിയിറങ്ങി സ്കൂട്ടർ യാത്രികൻ മരിച്ചു. കടമ്പനാട് വടക്ക് കല്ലുകുഴി കല്ലുംപുറത്ത് ജോർജ്(83) ആണ് മരിച്ചത്. ചൊവ്വാഴ്ച രാവിലെ 8.45-ന് കടമ്പനാട് കുഴികാല ജംഗ്ഷനിലാണ് അപകടം. അടൂർ ഭാഗത്തു നിന്ന് കൊല്ലത്തിനു പോയ കെ.എസ്.ആർ.ടി.സി വേണാട് ബസ് അതേ ദിശയിൽ കടമ്പനാടിന് പോയ ജോർജ് ഓടിച്ചിരുന്ന സ്കൂട്ടറിൽ ഇടിക്കുകയായിരുന്നു. തൽക്ഷണം മരിച്ചു. സംസ്കാരം വ്യാഴാഴ്ച 12ന് ന് ഐ. പി. സി തുവയൂർ സഭാ സെമിത്തേരിയിൽ. ഭാര്യ:കുളക്കട കൂവക്കര വീട്ടിൽ ലീലാമ്മ ജോർജ്ജ്. മക്കൾ: സൂസമ്മ,ജോസ്,എൽസി, മേഴ്സി. മരുക്കൾ: ജോയി,സൂസൻ, റെജി,രാജൻ.