 
തിരുവല്ല: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ തിരുവല്ല, പുളിക്കീഴ് ബ്ലോക്ക് കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ സബ് ട്രഷറി ഓഫിസിലേക്ക് മാർച്ച് നടത്തി. കുരിശുകവലയിൽ നിന്നാരംഭിച്ച മാർച്ച് ട്രഷറി ഓഫിസിന് മുന്നിൽ സമാപിച്ചു. തുടർന്ന് നടന്ന ധർണാ സമരം ലോക് താന്ത്രിക് ജനതാദൾ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഡോ.വർഗീസ് ജോർജ്ജ് ഉദ്ഘാടനം ചെയ്തു. യൂണിയൻ ജില്ലാ പ്രസിഡന്റ് ഉമ്മൻ മത്തായി മുഖ്യപ്രഭാഷണം നടത്തി. തിരുവല്ലാ ബ്ലോക്ക് പ്രസിഡന്റ് പി.എസ് .രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.എ.എൻ.ഭട്ടതിരിപ്പാട്, പുളിക്കീഴ് ബ്ലോക്ക് പ്രസിഡന്റ് കെ.ജി.തോമസ്, സെക്രട്ടറി കെ.വേണുഗോപാൽ, സി.പി.ജോൺ, എ.വി.ജോർജ്ജ്, ജോൺസി ചാലക്കുഴി, ജേക്കബ് തോമസ്, പ്രൊഫ.എം.പി. അന്നമ്മ എന്നിവർ പ്രസംഗിച്ചു.