taluk-hospital-
vകോന്നി താലൂക്ക് ആശുപത്രിയിലെ നിർമ്മാണ പ്രവർത്തങ്ങൾ കെ യു ജനീഷ്‌കുമാർ എം എൽ എ യുടെ നേതൃത്വത്തിൽ വിലയിരുത്തുന്നു

കോന്നി: താലൂക്ക് ആശുപത്രിയിലെ നിർമ്മാണ പ്രവർത്തനങ്ങൾ കെ.യു.ജനീഷ്‌കുമാർ എം.എൽ.എ സന്ദർശിച്ച് വിലയിരുത്തി. 13.79 കോടി രൂപയുടെ ജോലികളാണ് ഇപ്പോൾ നടക്കുന്നത്. എം.എൽ.എ ഫണ്ടിൽ നിന്ന് അനുവദിച്ച ഏഴരക്കോടി രൂപ ചെലവിലാണ് നിർമ്മാണം.
പുതിയ കെട്ടിടത്തിൽ നിലവിലെ കാഷ്വാലിറ്റിയിലാണ് ആധുനിക ആർദ്രം ഒ. പി ബ്ലോക്ക് ക്രമീകരിക്കുന്നത്. ഇതിനായി 93 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ട്. ഒന്നാം നിലയിൽ ഒ.പി ബ്ലോക്ക് ക്രമീകരിക്കുന്നതിനൊപ്പം ഗ്രൗണ്ട് ഫ്ലോറിലേക്ക് കാഷ്വാലിറ്റി മാറ്റി ക്രമീകരിക്കും. നിർമ്മാണം പൂർത്തീകരിച്ച രണ്ടാം നിലയിൽ ആധുനിക ഗൈനക്കോളജി വാർഡ് ക്രമീകരിക്കും. ആധുനിക ലേബർ ഓപ്പറേഷൻ തിയേറ്റർ,ആധുനിക ലേബർ റൂം , ആധുനിക ലേബർ വാർഡ് എന്നിവ ക്രമീകരിക്കും. ഇതിനായി 2.7 കോടി രൂപ വകയിരുത്തി നിർമ്മാണം ആരംഭിച്ചിട്ടുണ്ട്. മൂന്നാം നിലയിൽ നേത്രരോഗികൾക്കായി ആധുനിക ഐ ഓപ്പറേഷൻ തിയേറ്ററും ഐ വാർഡും ക്രമീകരിക്കും.ഇതിനായി ഒരു കോടി രൂപ വകയിരുത്തിയിട്ടുണ്ട്. ഇതേ നിലയിൽ തന്നെ ഓപ്പറേഷൻ തിയേറ്ററും ക്രമീകരിക്കും.
നാലാം നിലയിൽ പുരുഷൻമാർക്കുള്ള വാർഡും ഡോക്ടർമാരുടെ മുറികളും . എല്ലാ നിലയിലും നഴ്സിംഗ് സ്റ്റേഷനുകൾ ക്രമീകരിക്കുന്നുണ്ട്.
1.79 കോടി രൂപ ഐസൊലേഷൻ വാർഡിനായി അനുവദിച്ചിട്ടുണ്ട്.