ചെങ്ങന്നൂർ: കേരള മുൻസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സമ്മേളനം ഇന്ന് ചെങ്ങന്നൂർ നഗരസഭ കോൺഫറൻസ് ഹാളിൽ നടക്കും.രാവിലെ 9ന് ജില്ലാ പ്രസിഡന്റ് ആർ. നിഷാന്ത് പതാക ഉയർത്തും. രാവിലെ 10ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.ബി. ബാബുപ്രസാദ് ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡന്റ് ആർ.നിഷാന്ത് അദ്ധ്യക്ഷത വഹിക്കും.സംസ്ഥാന സെക്രട്ടറി ഒ.വി.ജയരാജ് മുഖ്യപ്രഭാഷണം നടത്തും. ഉച്ചയ്ക്ക് 12ന് നടക്കുന്ന പ്രതിനിധി സമ്മേളനം സംസ്ഥാന പ്രസിഡന്റ് പി.ഐ ജേക്കബ്‌സൺ ഉദ്ഘാടനം ചെയ്യും.സംസ്ഥാന ജനറൽ സെക്രട്ടറി എം.വസന്തൻ മുഖ്യപ്രഭാഷണം നടത്തും.ജില്ലാ പ്രസിഡന്റ് ആർ.നിഷാന്ത് അദ്ധ്യക്ഷത വഹിക്കും.തുടർന്ന് സർവീസിൽ നിന്നും വിരമിച്ച അംഗങ്ങൾക്ക് യാത്രയയപ്പ്, റിപ്പോർട്ട്, ചർച്ച, തെരഞ്ഞെടുപ്പ് എന്നിവ നടക്കും.