 
തിരുവല്ല: സിവിൽ ഡിഫൻസ്, ഹോം ഗാർഡ് റൈസിംഗ് ദിനത്തോടനുബന്ധിച്ച് തിരുവല്ല അഗ്നിരക്ഷാ നിലയത്തിൽ സീനിയർ സ്റ്റേഷൻ ഓഫീസർ ആർ. ബാബു, ശശിധരൻ എന്നിവരുടെ നേതൃത്വത്തിൽ പതാക ഉയർത്തി. തുടർന്ന് കെ.എസ്.ആർ.ടി.സി. ബസ് സ്റ്റാൻഡിൽ ചോക്കിംഗ്, സി.പി.ആർ. എന്നിവയെക്കുറിച്ചുള്ള മോക് ഡ്രിൽ നടത്തി, പോസ്റ്റ് വാർഡൻ തോമസ് സക്കറിയ, ഡെപ്യൂട്ടി പോസ്റ്റ് വാർഡൻ എം.ഡി. ബാബു, വാർഡൻ റോയ് ദേവസ്യ, വിനീഷ് മോൻ, വിഷ്ണുകുമാർ, അഭിലാഷ് ജി.നായർ,റിജോ,റീന പി.വർക്കി, സോനം എന്നിവർ പങ്കെടുത്തു.