07-sunil-tr

പത്തനംതിട്ട: സാമൂഹിക പ്രവർത്തക ഡോ. എം. എസ്.സുനിൽ സുരക്ഷിതമല്ലാത്ത കുടിലുകളിൽ കഴിയുന്ന നിരാലംബർക്ക് പണിതു നൽകുന്ന 261 -ാമത് സ്‌നേഹഭവനം വളവനാട് മാവുങ്കൽ വീട്ടിൽ മിനി പോളിന് നൽകി. വിദേശ മലയാളിയായ റേച്ചൽ മാത്യൂസിന്റെ സഹായത്തോടെയാണ് വീട് നിർമ്മിച്ചത്. താക്കോൽദാനവും ഉദ്ഘാടനവും ആലപ്പുഴ ജില്ലാ കളക്ടർ വി.ആർ. കൃഷ്ണ തേജ നിർവഹിച്ചു. പ്രോജക്ട് കോഡിനേറ്റർ കെ.പി.ജയലാൽ., ഷംല ബീവി എന്നിവർ പ്രസംഗിച്ചു.