തിരുവല്ല: ഓർത്തഡോക്സ് സഭയുടെ നേതൃത്വത്തിൽ മാർത്തോമ്മ ശ്ലീഹായുടെ 1950-ാം മത് രക്തസാക്ഷിത്വ പെരുന്നാൾ 15 മുതൽ 21 വരെ നിരണം സെന്റ് മേരീ ഓർത്തഡോക്സ് വലിയ പള്ളിയിൽ നടത്തുന്നതിന്റെ പന്തൽ കാൽനാട്ട് കർമ്മം നടത്തി. ഇടവക വികാരി ഫാ.തോമസ് മാത്യു കാൽനാട്ട് കർമ്മം നിർവഹിച്ചു. സഹവികാരി ഫാ.ബിബിൻ മാത്യു, ട്രസ്റ്റി പി.തോമസ് വർഗീസ്, സെക്രട്ടറി തോമസ് ഫിലിപ്പ്, പെരുന്നാൾ കമ്മറ്റി ജനറൽ കൺവീനർ ചെറിയാൻ തോമസ്, പബ്ലിസിറ്റി ജോ.കൺവീനർ ജിജു വൈക്കത്തുശേരി, ജോർജ് തോമസ്, എം.കെ.ജോൺ,ജോൺ വാലയിൽ, തോമസ് ചാക്കോ, ജോൺ മാത്യു, ബാബു കല്ലമ്പറമ്പിൽ, അനിയൻ പന്നായിക്കടവിൽ, ബാബു വർഗീസ് എന്നിവർ പ്രസംഗിച്ചു.