 
അടൂർ : വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ അടൂർ, പറക്കോട് ബ്ലോക്ക് കമ്മിറ്റികളുടെ സംയുക്ത നേതൃത്വത്തിൽ നഗരത്തിൽ പ്രകടനവും ധർണയും നടത്തി. നഗരസഭ ചെയർമാൻ ഡി. സജി ഉദ്ഘാടനം ചെയ്തു. യൂണിയൻ അടൂർ ബ്ലോക്ക് പ്രസിഡന്റ് എൻ. ഭാസ്കരൻ അദ്ധ്യക്ഷത വഹിച്ചു. കെ. മോഹൻകുമാർ, കെ.എസ്. സോമനാഥൻപിള്ള , പി. മുഹമ്മദലി, ആർ. ബലഭദ്രൻപിള്ള, കോടിയാട്ട് രാമചന്ദ്രൻനായർ, എം. സുലൈഖാബീവി, ആർ. സുരേന്ദ്രൻ നായർ, ഡി. തങ്കമണിയമ്മ എന്നിവർ സംസാരിച്ചു.