അടൂർ : വിവിധ ദലിത് സംഘടനകളുടെ നേതൃത്വത്തിൽ ഡോ.ബി.ആർ. അംബേദ്കറുടെ 66-ാമത് പരിനിർവാണാചരണം നടത്തി. സെൻട്രൽ ജംഗ്ഷനിലെ അംബേദ്കർപാർക്കിൽ ഏഴംകുളം മോഹനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗം അഡ്വ.ജി.മനോജ് ഉദ്ഘാടനം ചെയ്തു. എം.ജി.കണ്ണൻ മുഖ്യ പ്രഭാഷണം നടത്തി. നഗരസഭാ വൈസ് ചെയർപേഴ്സൺദിവ്യ റജി മുഹമ്മദ്, അജാകോമളൻ, മേലൂട് ഗോപാലകൃഷ്ണൻ, ടി.ഡി.ജോസഫ്, അജിത്ത് അടൂർ,എം.ജി. മനോഹരൻ, ബി.എ.എസ് പ്രസിഡന്റ് തങ്കപ്പൻ കാവാടിയിൽ, രവീന്ദ്രൻ മാങ്കൂട്ടം, എം.ആർ.കണ്ണംകോട്, കുഞ്ഞുമോ മാങ്കൂട്ടം തുടങ്ങിയവർ പ്രസംഗിച്ചു.

അടൂർ : കുറവൻ മക്കൾ നാലസംഘം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന അനുസ്മരണ ദിനാചരണം ആത്മീയ സംഘം സംസ്ഥാന പ്രസിഡന്റ് അജയൻ പെരുമുറ്റത്ത് ഉദ്ഘാടനം ചെയ്തു.ശിവാനന്ദൻ കുറുമ്പകര അദ്ധ്യക്ഷതവഹിച്ചു.രാജൻ പടനിലത്ത്, സതീശയൻ വയല,മോഹനൻ ചൂരക്കോട്, രാമചന്ദ്രൻ, ബാലൻ വയല, ജയൻ നെല്ലിമുകൾ, പൊടിയമ്മ, സ്മിത മോൾ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി.