അടൂർ : കേരള കോൺഗ്രസ് (ബി) അടൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ.ബി.ആർ.അംബേദ്കർ അനുസ്മരണം നടത്തി.നിയോജക മണ്ഡലം പ്രസിഡന്റ് കെ.ആർ.ചന്ദ്രമോഹന്റെ അദ്ധ്യക്ഷതയിൽ സംസ്ഥാന സെക്രട്ടറി ലിജോ ജോൺ ഉദ്ഘാടനം ചെയ്തു. റെജി കെ.ചെറിയാൻ, സജു അലക്സാണ്ടർ, സുനു ജോർജ്ജ്, ആർ. ലീല,സജി മണക്കാല എന്നിവർ പ്രസംഗിച്ചു.
കൊടുമൺ : ബി. എസ്. പി കൊടുമൺ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡോ.ബി.ആർ.അംബേദ്കർ അനുസ്മരണം നടത്തി.സേതു അടൂരിന്റെ അദ്ധ്യക്ഷതയിൽ ചന്ദ്രൻകുട്ടി, സണ്ണി ജോസഫ്, ടി.ഡി. ജോസഫ് എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.