കോന്നി: ശാസ്ത്ര സാഹിത്യ പരിഷത് വജ്ര ജൂബിലി ആഘോഷ പരിപാടികളുടെ ഭാഗമായി കുട്ടികൾ തയാറാക്കിയ യുറീക്കയുടെ പ്രകാശനം കോന്നി ഗവ. എൽ.പി.സ്കൂൾ ഹെഡ്മിസ്ട്രസ് പി.സുജ കുട്ടികളുടെ പ്രതിനിധി എസ്. ഗണേശിന് നൽകി നിർവഹിച്ചു. മേഖലാ പ്രസിഡന്റ് സലിൽ വയലാത്തല, സെക്രട്ടറി രാജലക്ഷ്മി , എൻ.എസ്.മുരളീമോഹൻ, എൽ.എസ്.ലൈജു, അന്നമ്മ മാത്യു,എസ്.ശ്രീദേവി, അഞ്ജനസുനിൽ, ഹൃദ്യമാനസി, അജ്മി എന്നിവർ സംസാരിച്ചു.