തിരുവല്ല: നാഷണൽ എക്സ് സർവീസ്മെൻ കോർഡിനേഷൻ കമ്മിറ്റിയുടെ 2023ലെ കലണ്ടർ വിതരണോദ്ഘാടനം പ്രസിഡന്റ് ജി.ആർ.നായരിൽ നിന്നും ഏറ്റുവാങ്ങി ജില്ലാ കളക്ടർ ഡോ.ദിവ്യാ എസ്.അയ്യർ നിർവഹിച്ചു. ജില്ലാ സൈനികക്ഷേമ ബോർഡ്‌ വൈസ് പ്രസിഡന്റ് റിട്ട.ലെഫ്. കേണൽ വി.കെ.മാത്യു, അസി.സൈനിക ക്ഷേമ ഓഫീസർ ജയപ്രകാശ്.പി.പി, ജില്ലാ സെക്രട്ടറി അഡ്വ.രാജേഷ് നെടുമ്പ്രം എന്നിവർ പങ്കെടുത്തു.