വള്ളിക്കോട് : കരിമ്പ് ഗ്രാമം പദ്ധതിയുടെ ഭാഗമായി വള്ളിക്കോട് പഞ്ചായത്ത് നടത്തിയ രണ്ടാംഘട്ട കരിമ്പ് കൃഷിയുടെ വിളവെടുപ്പ് പഞ്ചായത്ത് പ്രസിഡന്റ് ആർ.മോഹനൻ നായർ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ എൻ. ഗീതാ കുമാരി , കൃഷി ഓഫീസർ രഞ്ചിത്ത് കുമാർ, കരിമ്പ് ഉൽപ്പാദക സംഘം സെക്രട്ടറി സൂരജ് കുറുപ്പ് തുടങ്ങിയവർ പങ്കെടുത്തു. അഞ്ച് ഏക്കർ സ്ഥലത്താണ് വിളവെടുപ്പ് നടന്നത്. കരിമ്പ് ശർഖരയായി വിപണിയിൽ എത്തിക്കും. കഴിഞ്ഞ ഓണത്തിന് ഒരു ടണ്ണിൽ അധികം ശർക്കര വിപണിയിൽ എത്തിച്ചിരുന്നു.