1
വിലക്കയറ്റത്തിനും, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെ കോൺഗ്രസ് അടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി സംടിപ്പിക്കുന്ന വാഹന പ്രചരണ ജാഥ ഏറത്ത് വയലാ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ മുതിർന്ന കോൺഗ്രസ്സ് നേതാവ് തേരകത്ത് മണി ഉദ്ഘാടനം ചെയ്യുന്നു.

അടൂർ :വിലക്കയറ്റത്തിനും, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നടപടികൾക്കെതിരെയും കെ.പി.സി.സി യുടെ നിർദ്ദേശപ്രകാരം കോൺഗ്രസ് അടൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സംടിപ്പിക്കുന്ന വാഹന പ്രചരണ ജാഥ ആരംഭിച്ചു. ഏറത്ത് വയലാ പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ മുതിർന്ന കോൺഗ്രസ് നേതാവ് തേരകത്ത് മണി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് മണ്ണടി പരമേശ്വരനാണ് ജാഥാ ക്യാപ്റ്റൻ. പഴകുളം ശിവദാസൻ, തോപ്പിൽ ഗോപകുമാർ, സി.കൃഷ്ണകുമാർ , സുരേഷ് കുഴുവേലിൽ, അംജത്ത് അടൂർ എന്നിവർ പ്രസംഗിച്ചു.