 
പത്തനംതിട്ട : പ്രമാടം ഗ്രാമപഞ്ചായത്തിന്റെ വഴിയിടം (ടേക്ക് എ ബ്രേക്ക് ) പദ്ധതിയിലെ കെടുകാര്യസ്ഥതയ്ക്കെതിരെയും അയ്യപ്പഭക്തരോടുള്ള അവഗണനയ്ക്കെതിരെയും യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകരുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി ജഗൻ. ആർ. നായർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എം.കെ. മനോജ് ഉദ്ഘാടനം ചെയ്തു. നിഖിൽ ചെറിയാൻ, ആനന്ദവല്ലി, രാഗി സനൂപ്, പി.എസ്. രാജീവ്, ജെയിംസ്. വി.ജി, സെബി ലിജോ ഫിലിപ്പ്, അനീഷ്, സജി എന്നിവർ പ്രസംഗിച്ചു.