മണ്ണടി: മണ്ണടി ദേവീക്ഷേത്രത്തിലെ കാർത്തിക പൊങ്കാല അടൂർ ആർ.ഡി.ഒ.എ.തുളസിധരൻ പിള്ള പണ്ടാര അടുപ്പിലേക്കു അഗ്നി പകർന്ന് നിർവഹിച്ചു. മേൽശാന്തി കോക്കുളത്തു മഠം സനൽകുമാർ, പഴയകാവ് ക്ഷേത്രം മേൽശാന്തി വായൂർ മഠം ശിവദാസൻപോറ്റി, പ്രസിഡന്റ്‌ ഉണ്ണികൃഷ്ണൻ കൊണ്ടൂർ, സെക്രട്ടറി ആർ.രാജേന്ദ്രൻ പിള്ള, മോഹനേന്ദ്രക്കുറുപ്പ്, രാധാകൃഷ്ണൻ നായർതുടങ്ങിയവർ പങ്കെടുത്തു.