കോന്നി: പുലിയുടെയും കാട്ടാനയുടെയും ആക്രമണങ്ങൾ മൂലം ജനങ്ങൾ ഭീതിയിലാണെന്നും ഇതിന് പരിഹാരം കാണണമെന്നും ഡി.സി.സി വൈസ് പ്രസിഡന്റ് റോബിൻ പീറ്റർ ആവശ്യപ്പെട്ടു. കലഞ്ഞൂരിലെ റബർ എസ്റ്റേറ്റിലെ ടാപ്പിംഗ് തൊഴിലാളികളെ ആക്രമിച്ചിട്ടും വനം വകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല. പുലി നാട്ടിലിറങ്ങിയിട്ട് ഒരു മാസമായിട്ടും പിടിക്കാൻ കൂടു പോലും സ്ഥാപിച്ചിട്ടില്ല. കൃഷിയെ ആശ്രയിച്ച് ജീവിക്കുന്ന ജനങ്ങൾ ആത്മഹത്യയുടെ വക്കിലാണ് . അടിയന്തരമായി വനം വകുപ്പ് മന്ത്രി സ്ഥലം സന്ദർശിക്കുകയും പരിക്കേറ്റ വ്യക്തികൾക്ക് ചികിത്സാസഹായം നൽകുകയും വേണം.