 
പന്തളം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്‌സ് യൂണിയൻ പന്തളം, കുളനട ബ്ലോക്ക് കമ്മിറ്റികളുടെ സംയുക്ത അഭിമുഖ്യത്തിൽ പ്രതിഷേധ ധർണ നടത്തി. നഗരസഭ പ്രതിപക്ഷ നേതാവ് ലസിതാ നായർ ഉദ്ഘാടനം ചെയ്തു.
ജില്ലാ ജോ.സെക്രട്ടറി ഭാസ്‌കരൻ പിളള അദ്ധ്യക്ഷത വഹിച്ചു. ടി.എൻ.കൃഷ്ണപിള്ള .കെ ആർ . ഗോപിനാഥൻ ,കെ.വി രാജൻ വി.ജി.ഭാസ്‌കരക്കുറുപ്പ്, പി.ആർ.സാംബശിവൻ എന്നിവർ പ്രസംഗിച്ചു.