car

​​​അടൂർ: എം.സി റോഡിൽ വടക്കടത്ത്കാവ് നടയ്ക്കാവ് ജംഗ്ഷനിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് കാറിന് തീപിടിച്ചു. കാറിലുണ്ടായിരുന്ന കൊട്ടാരക്കര ശ്രീശൈലം വീട്ടിൽ ജയചന്ദ്രന് (56) പരിക്കേറ്റു. അടൂരിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന ടാങ്കർ ലോറിയും അടൂരിലേക്ക് വരികയായിരുന്ന സാൻട്രോ കാറുമാണ് ഇന്നലെ ഉച്ചയ്ക്ക് ഒന്നേകാലോടെ കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻവശത്ത് തീ ഉയർന്നു. ഒാടിക്കൂടിയ നാട്ടുകാരാണ് തീ അണച്ചത്. ഫയർഫോഴ്സ് എത്തി യാണ് വാഹനത്തിൽ കുടുങ്ങിയ ജയചന്ദ്രനെ രക്ഷപ്പെടുത്തിയത്. അടൂർ ജനറൽ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ശുശ്രൂഷനൽകിയ ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഫയർഫോഴ്സ് അസി. സ്റ്റേഷൻ ഓഫീസർ കെ.സി. റജി കുമാർ, ഗ്രേഡ് അസി. സ്റ്റേഷൻ ഓഫീസർ രാമചന്ദ്രൻ, അജികുമാർ സേനാംഗങ്ങളായ ലിജികുമാർ ,രഞ്ജിത്ത്, അജികുമാർ, ദിനൂപ്, സന്തോഷ്, സൂരജ്, സുരേഷ് കുമാർ, ഹോംഗാർഡുകളായ ഭാർഗവൻ, സുരേഷ് കുമാർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.