 
റാന്നി : ടിപ്പർ സ്കൂട്ടറിലിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്. അത്തിക്കയം റോഡിൽ കരികുളം ജംഗ്ഷനു സമീപത്തെ വളവിൽ ഇന്നലെ ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. സാരമായി പരിക്കേറ്റ ബൈക്ക് യാത്രികനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കിൽ ഇടിച്ച ശേഷം ടിപ്പർ റോഡിന്റെ വശത്തേക്ക് ചരിഞ്ഞിരുന്നു.