ചെങ്ങന്നൂർ: തൊഴിലാളി വർഗത്തെ മറന്ന് കോർപ്പറേറ്റുകളുടെ പിന്നാലെ പോകുന്ന സർക്കാരിനെ ഇടതുപക്ഷമെന്നു വിളിക്കാൻ കഴിയില്ലെന്ന് ഡി.സി.സി. പ്രസിഡന്റ് ബി. ബാബുപ്രസാദ് പറഞ്ഞു. കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ സ്റ്റാഫ് അസോസിയേഷൻ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡന്റ് ആർ. നിഷാന്ത് അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് പി.ഐ. ജേക്കബ്‌സൺ മുഖ്യപ്രഭാഷണം നടത്തി. എബി കുര്യാക്കോസ്, ഡി. വിജയകുമാർ, ജോർജ് തോമസ്, മറിയാമ്മ ജോൺ ഫിലിപ്പ്, ഗോപു പുത്തൻമഠത്തിൽ, കെ. ഷിബുരാജൻ, സുജാ ജോൺ, കെ.ദേവദാസ് എന്നിവർ പ്രസംഗിച്ചു.