ചെങ്ങന്നൂർ: ളാകശേരി 2168-ാം എൻ.എസ്.എസ്. കരയോഗം പൊതുയോഗം ഉന്നത വിജയം നേടിയ വൈഷ്ണവി, രാമായണം ചോദ്യാവലിയിൽ വിജയം നേടിയ ഹർഷ, ദേവിക, കലാകായിക രംഗത്തെ ജേതാവ് ഗായത്രി ആർ.നായർ എന്നിവരെ ആദരിച്ചു. പ്രസിഡന്റ് ശശി എസ്.പിള്ള അദ്ധ്യക്ഷനായി. യോഗത്തിൽ എം.എ.ശ്രീകുമാർ, സുരേഷ് അമ്പാടി,ജയലക്ഷ്മി എന്നിവർ പ്രസംഗിച്ചു.