 
നെയ്യാറ്റിൻകര : ശബരിമലയിൽ ഇനി തെക്കൻ തിരുവിതാംകൂറിന്റെ കെൽപാം പനകളും. കേരളാ സ്റ്റേറ്റ് പൽമിറാ പ്രോഡക്ട്‌സ് ഡെവലപ്‌മെന്റ് കോർപ്പറേഷന്റെയും ദേവസ്വം ബോർഡിന്റെയും സഹകരണത്തോടെയാണ് ശബരിമല സന്നിധാനത്തും കാനനപാതയിലും പനം തൈകൾ
നട്ടു പിടിപ്പിച്ചത്. സംസ്ഥാനമൊട്ടാകെ പന നടുകയെന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ശബരിമലയിൽ പദ്ധതിക്ക് തുടക്കമിട്ടത്. ശബരിമല എക്സിക്യൂട്ടീവ് ഒാഫീസർ എച്ച്.കൃഷ്ണകുമാർ ആദ്യ തൈ നട്ടു. കെൽപാം ചെയർമാൻ എസ്. സുരേഷ്കുമാർ, എം.ഡി. സതീഷ്‌കുമാർ എന്നിവരും തൈകൾ നട്ടു.