 
റാന്നി : ഇടതു സർക്കാരിന്റെ പിൻവാതിൽ നിയമനത്തിനെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ നിയമസഭാ മാർച്ചിന് നേരെയുണ്ടായ പൊലീസ് നടപടിക്കെതിരെ യൂത്ത് കോൺഗ്രസ് റാന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ യോഗംനടത്തി. കെ.പി.സി.സി സെക്രട്ടറി റിങ്കു ചെറിയാൻ ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ.സാംജി ഇടമുറി അദ്ധ്യക്ഷനായിരുന്നു. പഴവങ്ങാടി പഞ്ചായത്ത് പ്രസിഡന്റ് അനിത അനിൽകുമാർ, ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.സിബി താഴത്തില്ലത്ത്, പഞ്ചായത്തംഗം അനിയൻ വളയനാട്ട്, പ്രവീൺ രാജ് രാമൻ, ജെറിൻ പ്ലാച്ചേരിൽ, ജോൺ വി.എം, ഷിബു തോണിക്കടവിൽ, ഉദയൻ സി.എം, അരവിന്ദ് വെട്ടിക്കൽ, ആശിഷ് പാലയ്ക്കമണ്ണിൽ, ജെഫിൻ പെരുമ്പട്ടി, ഷിജോ ചെന്നമല, നിഷാദ് മടത്തു മുറി, ജോബിൻ കോട്ടയിൽ, സുജിൻ ജോൺ, സുമിത്ത് കണ്ണങ്കര, സുനിൽ കിഴക്കേചരുവിൽ, വിനീത് ചെത്തക്കൽ, സുനോ പി, ഷിലു എ.കെ,എന്നിവർ പ്രസംഗിച്ചു.