തിരുവല്ല: കെ.എസ്.ഇ.ബി. തിരുവല്ല ഇലക്ട്രിക്കൽ ഡിവിഷന്റെ പരിധിയിലുള്ള കേബിൾ ടി.വി. ഓപ്പറേറ്റർമാരുടെ, തിരിച്ചറിയൽ ടാഗുകൾ ഇല്ലാതെയും കുടിശിക തീർപ്പാക്കി എഗ്രിമെന്റ് വയ്ക്കാതെയും നിയമം അനുശാസിക്കുന്ന സുരക്ഷാ ചട്ടങ്ങൾ പാലിക്കാതെയും പൊതുജനങ്ങൾക്കും വൈദ്യുതി ലൈനിൽ ജോലി ചെയ്യുന്ന ജീവനക്കാർക്കും അപകടകരമായ വിധത്തിലും കെ.എസ്.ഇ.ബി.യുടെ വൈദ്യുതി ലൈനിലൂടെ വലിച്ചിരിക്കുന്ന കേബിളുകൾ 12 മുതൽ നീക്കം ചെയ്യുമെന്ന് ഡിവിഷൻ എക്സി. എൻജിനീയർ അറിയിച്ചു.