എഴുമറ്റൂർ : മല്ലപ്പള്ളി എ.കെ.ജി പെയിൻ ആൻഡ് പാലിയേറ്റീവ് സൊസൈറ്റിയുടെ എഴുമറ്റൂർ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കാരുണ്യനിധി ശേഖരണ യജ്ഞം സംഘാടക സമിതി കൂടി . സോണൽ പ്രസിഡന്റ് ജയിംസ് ഞാലിപ്ലാക്കൽ അദ്ധ്യക്ഷത വഹിച്ചു. സൊസൈറ്റി രക്ഷാധികാരി എസ്.രവീന്ദ്രൻ എഴുമറ്റൂർ ഉദ്ഘാടനം ചെയ്തു. ഷാൻ രമേശ് ഗോപൻ , താ ഷാജി , വത്സല , സുരേഷ് വർമ്മ , ആർ.അനിൽ , അഖിൽ എം.കെ ,അനസ് ,അമ്പിളി തുടങ്ങിയവർ സംസാരിച്ചു .