strike
യൂത്ത് കോൺഗ്രസ്‌ തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച പ്രതീകാത്മക ചോര തളിക്കൽ സമരം

തിരുവല്ല: പിൻവാതിൽ നിയമനങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ്‌ നടത്തിയ നിയമസഭാ മാർച്ചിന് നേരെ നടന്ന പൊലീസിന്റെ ഗ്രനേഡ് ആക്രമണത്തിൽ പ്രതിഷേധിച്ച്‌ യൂത്ത് കോൺഗ്രസ്‌ തിരുവല്ല നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതീകാത്മക ചോര തളിക്കൽ സമരം നടത്തി. സംസ്ഥാന ജനറൽ സെക്രട്ടറി റോബിൻ പരുമല ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം പ്രസിഡന്റ്‌ അഭിലാഷ് വെട്ടിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. ജിജോ ചെറിയാൻ, കൊച്ചുമോൾ പ്രദീപ്, എ.ജി.ജയദേവൻ, ബെന്നി സ്‌കറിയ, ജിബിൻ കാലായിൽ, ബിപിൻ പി.തോമസ്, അജ്മൽ, ജോമി മുണ്ടകത്തിൽ, മുന്ന വസിഷ്ഠൻ, ബെന്റി ബാബു, അനീഷ്, ബ്ലസൻ പത്തിൽ,ജേക്കബ് വർഗീസ്, ബ്ലെസൻ പാലത്തിങ്കൽ, അമീർഷാ, ജിനു ബ്രില്യന്റ്, റിജോ,മനോജ്‌,മിഥുൻ കെ.ദാസ്, ടോണി ഇട്ടി, ജോജൻ വർഗീസ്, റോണി എന്നിവർ പ്രസംഗിച്ചു.