 
തിരുവല്ല: അഴിയിടത്തുചിറ മേജർ അനിരുദ്ധേശ്വരം മഹാദേവ ക്ഷേത്രത്തിലെ അലങ്കാരഗോപുരം മുതൽ ക്ഷേത്രഗോപുരം വരെയുള്ള നടവഴി ഇന്റർലോക്ക് ചെയ്തതിന്റെയും കിഴക്കേനടയിലുള്ള ഗോപുരവാതിൽ പുതുക്കിപ്പണിയൽ ഉൾപ്പെടെയുള്ള മരാമത്തു പണികളുടെയും സമർപ്പണം തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റ് അഡ്വ.കെ.അനന്തഗോപൻ നിർവഹിച്ചു. ക്ഷേത്ര ഉപദേശകസമതി പ്രസിഡന്റ് പി.എസ്.മനോഹരൻ അദ്ധ്യക്ഷത വഹിച്ചു. പി.എ.ശ്രീകുമാർ, ഉപദേശകസമിതി രക്ഷാധികാരി സി.ഇ.നാരായണൻ നമ്പൂതിരി, വൈസ് പ്രസിഡന്റ് റ്റി.എൻ. സുകുമാരകുറുപ്പ്, സെക്രട്ടറി രാജേഷ് കുമാർ സംക്രമത്ത് എന്നിവർ സംസാരിച്ചു.