അടൂർ: എസ്.എൻ.ഡി.പി യോഗം അടൂർ യൂണിയന്റെ ഈ വർഷത്തെ ശിവഗിരി പദയാത്രയുടെ സ്വാഗതസംഘം യോഗം ശനിയാഴ്ച രാവിലെ 11ന് യൂണിയൻ പ്രാർത്ഥനാ ഹാളിൽ യൂണിയൻ ചെയർമാൻ അഡ്വ. എം. മനോജ്‌കുമാറിന്റെ അദ്ധ്യക്ഷതയിൽ കൂടും . എല്ലാ ശാഖായോഗം സെക്രട്ടറിമാരും മുൻ പദയാത്രകളിൽ പങ്കെടുത്തവരും, ഈ പദയാത്രയിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്നവരും യോഗത്തിൽ പങ്കെടുക്കണമെന്ന് യൂണിയൻ കൺവീനർ അഡ്വ. മണ്ണടി മോഹൻ അറിയിച്ചു. 90-ാമത് ശിവഗിരി പദയാത്രയുടെ ഭാഗമായി അടൂർ യൂണിയനിൽ നിന്നുള്ള പദയാത്ര ഡിസംബർ 28,29,30, തീയതി കളിലാണ് നടക്കുന്നത്.