ചെങ്ങന്നൂർ: സൊസൈറ്റി ഫോർ ഇന്റഗ്രേറ്റഡ് ഗ്രോത്ത് ഓഫ് ദിനേഷൻ (സൈൻ), റീജിയനൽ ഡയറക്ടറേറ്റ് ഓഫ് സ്‌കിൽ ഡെവലപ്‌മെന്റ് ആൻഡ് എന്റർപ്രണർഷിപ് (ആർ.ഡി.എസ്.ഡി.ഇ.) എന്നിവയുടെ നേതൃത്വത്തിൽ സൗജന്യ മെഗാ തൊഴിൽമേള 11ന് രാവിലെ 9 മുതൽ ചെങ്ങന്നൂർ ചിന്മയ വിദ്യാലയയിൽ നടത്തും. രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നുമുള്ള 100നടുത്ത് കമ്പനികൾ പങ്കെടുക്കും. 2500നടുത്ത് നിയമനങ്ങളാണ് പ്രതീക്ഷിക്കുന്നത്. രാവിലെ 9ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യും. ഉദ്യോഗാർത്ഥികളുടെ വിദ്യാഭ്യാസ യോഗ്യത പ്രശ്‌നമല്ലെന്നും ഒരാൾക്കു നാലു കമ്പനികളുടെ വരെ അഭിമുഖത്തിൽ പങ്കെടുക്കാമെന്നും സി.ഇ.ഒ. പി.ജി. രാമചന്ദ്രൻ, ജനറൽ കൺവീനർ എം.വി. ഗോപകുമാർ, ആർ.ഡി.എസ്.ഡി.ഇ.ഡെപ്യൂട്ടി ഡയറക്ടർ പി.ജി. രാജേന്ദ്രൻ എന്നിവർ പത്രസമ്മേളനത്തിൽ അറിയിച്ചു. 8129701663, 9496320663.